Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MC Road

Ernakulam

എം​സി റോ​ഡി​ൽ അ​പ​ക​ട​ക്കു​ഴി​ക​ൾ; യാ​ത്ര ദു​രി​ത​പൂ​ർ​ണം

അ​ങ്ക​മാ​ലി: കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ എം​സി റോ​ഡി​ൽ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം രൂ​പം​കൊ​ണ്ടി​ട്ടു​ള്ള അ​പ​ക​ട​കു​ഴി​ക​ൾ ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മ​യ​മാ​ക്കു​ന്നു. ദി​നം​തോ​റും കു​ഴി​ക​ളു​ടെ എ​ണ്ണ​വും ആ​ഴ​വും വ​ർ​ധി​ക്കു​ക​യാ​ണ്.

മ​ഴ പെ​യ്ത് കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ദി​നം​പ്ര​തി നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി കു​ഴി​ക​ളി​ൽ അ​ക​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ച് മാ​റ്റു​മ്പോ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടി​യു​ള്ള അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി കു​ഴി​ക​ൾ അ​ട​ച്ച് അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​വൈ. ഏ​ല്യാ​സ് ആ​വ​ശ്യ​പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി​യും ന​ൽ​കി.

Kerala

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയിലിടിച്ച് ഒരാള്‍ മരിച്ചു.

മാടയ്ക്കല്‍ പീടിക തോമസ് എം. കോശി (74) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ സുനു ബേബി കോശി (40), മകന്‍റെ ഭാര്യ ലിജി റെയ്ച്ചല്‍ തോമസ് (36) എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. കോട്ടയം ചെങ്ങന്നൂരില്‍ നിന്നു പുനലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ആറൂര്‍ ചാന്ത്യം കവലയ്ക്ക് സമീപമുള്ള റോഡിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവരെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Kerala

ഓടിവന്ന ലോറിക്കടിയിലേക്ക് എടുത്തുചാടി; തൊഴിലാളി മരിച്ചു

ചിങ്ങവനം: അതിഥിത്തൊഴിലാളി ലോറിക്കടയില്‍പെട്ട് മരിച്ചു. എംസി റോഡില്‍ ഇന്നു രാവിലെ ഏഴിന് മന്ദിരം കവലയ്ക്കു സമീപമാണ് അപകടം.

അപകടത്തെക്കുറിച്ചു ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ: കയറ്റം കയറി വന്ന ലോറിയുടെ പിന്‍ഭാഗത്തെ ടയറിനടിയിലേക്കു തൊഴിലാളി ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്നാണ് സൂചന.

ഇയാള്‍ ജീവനൊടുക്കാൻ ലോറിക്കടയിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചിങ്ങവനം പോലീസ് എത്തി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Kerala

എം​സി റോ​ഡി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ല്ല: എം​സി റോ​ഡി​ൽ തി​രു​വ​ല്ല പെ​രും​തു​രു​ത്തി​യി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ ചാ​ല​ക്കു​ടി മാ​ർ​ത്താ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ ( 61), ഭാ​ര്യ ല​ളി​താ ത​ങ്ക​പ്പ​ൻ (54 ), ടി​പ്പ​ർ ഡ്രൈ​വ​ർ തി​രു​വ​ല്ല ചു​മ​ത്ര അ​മ്പ​നാ​ട്ടു​കു​ന്നി​ൽ വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്ത് നി​ന്നും എം​സാ​ൻ​ഡ് ക​യ​റ്റി വ​ന്ന ലോ​റി​യും എ​തി​ർ​വ​ശ​ത്തു​നി​ന്നും വ​ന്ന മാ​രു​തി സി​ഫ്റ്റ് കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ക​പ്പ​ൻ ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മൂ​വ​രെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ല​ളി​താ ത​ങ്ക​പ്പ​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up